Monday, August 15, 2011

ക്യൂ ലൈഫ് (കണികാ ജീവിതം)

ക്യൂ ലൈഫ് എന്ന ജീവിത പരിഷ്കരണ പദ്ധതിയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ അതിയായ സന്തോഷമുണ്ട്. താങ്കള്‍ ഭാഗ്യവാനാണ്. ജീവിത വിജയത്തെ കുറിച്ച് നിങ്ങള്‍ അറിയാതിരുന്ന കുറെ പ്രപഞ്ച നിയമങ്ങള്‍ നിങ്ങള്‍ക്കുമുന്നില്‍ ഇവിടെ അനാവൃതമാകുകയാണ്. ക്യൂ ലൈഫിനെ പരിചയപ്പെടാന്‍ താങ്കള്‍ക്കു സ്വാഗതം.

ക്യൂ ലൈഫ് എന്നത് ക്വാണ്ടം ലൈഫ് എന്ന ഒരു പദത്തിന്റെ ചുരുക്കപ്പേരാണ്. ക്വാണ്ടം ലൈഫ് എന്നാല്‍ കണികാ ജീവിതം. ക്വാണ്ടം, കണിക, കണം എന്നീ പദങ്ങള്‍ നിങ്ങള്‍ക്ക് പരിചയമുണ്ടാകും അഥവാ ഊര്‍ജ കണങ്ങളെ ക്കുറിച്ച് പ്രൈമറി ക്ലാസ്സുകളില്‍ തന്നെ നിങ്ങള്‍ പഠിച്ചിട്ടുണ്ടാകും. മാര്‍ക്സ്പ്ലാന്ക് ക്വാണ്ടം സിദ്ധാന്തം അവതരിപ്പിച്ചതിന് ശേഷം, മാനവരാശിയുടെ ഗതിയിലുണ്ടായ മാറ്റം വളരെ വലുതാണ്‌. പ്രായോഗിക ജീവിതത്തിന്റെ ഏതാണ്ട് എല്ലാ മേഖലകളിലും നാം ഇന്ന് ക്വാണ്ടം സിദ്ധാന്തത്തെ ഉപയോഗിക്കുന്നു. ഇതുവരെ, ശാസ്ത്ര സാങ്കേതിക മേഖലയില്‍ മാത്രം ഉപയോഗ പ്രദമാകും എന്ന് കരുതിയിരുന്ന ക്വാണ്ടം സിദ്ധാന്തം, ഇന്ന് വൈദ്യ ശാസ്ത്രത്തിലും, ജീവിത മാനെജുമെന്റിലും, ധനസമ്പാദനത്തിനും ഒക്കെ ഉപയോഗിക്കുന്ന ഒരു വലിയ സംവിധാനം ആയി മാറിയിട്ടുണ്ട്.

മനുഷ്യ രാശി ഉണ്ടായകാലം മുതല്‍ നാം ജീവിതത്തിന്റെ അനന്ത സാദ്ധ്യതകളെ അന്വേഷിച്ചു യാത്ര ചെയ്തു കൊണ്ടേയിരിക്കുന്നു. ആ യാത്രാ അന്വേഷണങ്ങളില്‍, ജീവിതത്തെ വിജയിപ്പിക്കുവാന്‍ മനസ്സിന്റെ മാനെജുമെന്റിനും, ശരീരത്തിന്റെ മാനെജുമെന്റിനും, കുടുംബത്തിന്റെ മാനെജുമെന്റിനും, പണത്തിന്റെ മാനെജുമെന്റിനും, സമൂഹത്തിന്റെ മാനെജുമെന്റിനുംഒക്കെ വേണ്ടി നാം ഒട്ടേറെ സിദ്ധാന്തങ്ങളും സംവിധാനങ്ങളും ഉണ്ടാക്കി വച്ചിട്ടുമുണ്ട്. പൌരാണിക ഇതിഹാസങ്ങള്‍ ആ കാലഘട്ടത്തിനനുസ്സരിച്ചു കാലങ്ങളെടുത്തു സൃഷ്ടിക്കപ്പെട്ടവയാണ്. അത്തരം പൈതൃകങ്ങള്‍ നമുക്ക് നല്‍കിയ സഹസ്രാബ്ദങ്ങളുടെ ജീവിതത്തിന്റെ നാട്ടറിവുകളുടെ മുകളിലാണ്, നാം ഇന്ന് ക്വാണ്ടം സിദ്ധാന്തവുമായി വിജയത്തിന്റെ പാത തേടി പോകുന്നത്. ഇവിടെ വിജയത്തിന്റെ ഒരു ഉറപ്പുള്ള വഴിയാണ് ക്വാണ്ടം സിദ്ധാന്തം നമുക്ക് മുന്നില്‍ തുറന്നു കാണിച്ചു തരുന്നത്.

ക്വാണ്ടം സിദ്ധാന്തത്തെ ആധാരമാക്കിയുള്ള ഒരു ജീവിത പരിഷ്കരണ ശൈലി ആണ് ക്വാണ്ടം ലൈഫ്. എന്ത് കൊണ്ട് ക്വാണ്ടം ലൈഫ് എന്ന് നാം ഈ ജീവിതത്തെ വിളിക്കുന്നു എന്നൊന്ന് പരിശോധിക്കാം.
ക്വാണ്ടം എന്നാല്‍ അടിസ്ഥാന ഊര്‍ജ കണമാണ്. പ്രപഞ്ചം മുഴുവന്‍ ഇത്തരം ഊര്‍ജ കണങ്ങളാല്‍ നിറഞ്ഞതാണ്‌. അവയോരോന്നും ഉയര്‍ന്ന ആവൃത്തിയില്‍ കമ്പനം ചെയ്തുകൊണ്ടിരിക്കുന്നു. ഇത്തരം കമ്പിത ഊര്‍ജം സാന്ദ്രീകരിച്ചാണ് ഇവിടെയുള്ള മുഴുവന്‍ വസ്തുക്കളും, സംവിധാനങ്ങളും, സംഭവങ്ങളും, ആശയങ്ങളും വരെ ഉണ്ടാകുന്നത്. പ്രാപഞ്ചിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിറഞ്ഞു നില്‍ക്കുന്നത് ഊര്‍ജമാണ്, ഊര്‍ജം മാത്രമാണ്. അവയുടെ വ്യത്യസ്ത മുഖങ്ങളോ ഭാവങ്ങളോ, അളവുകളോ , മാനങ്ങളോ ആണ്, നാം കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും, മനസ്സിലാക്കുന്നതും, നടക്കാന്‍ പോകുന്നതും, ഭാവന ചെയ്യുന്നതും എല്ലാം. ഭൂതവും വര്‍ത്തമാനവും ഭാവിയും എല്ലാം ഊര്‍ജ ആവിഷ്കാരത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്. ഇത് ആല്‍ബര്‍ട്ട് ഐംസ്ടയിന്‍ എന്ന മഹാ ശാസ്ത്ര കാരന്‍ രസകരമായി, കഴിഞ്ഞ നൂറ്റാണ്ടില്‍, ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചു, E =MC2. ഒന്നിലടങ്ങിയിട്ടുള്ള ഊര്‍ജം എന്നത് പ്രകാശ വേഗത്തിന്റെ വര്‍ഗത്തിന്റെയും, വസ്തുവിന്റെ പിണ്ധത്തിന്റെയും ഗുണിതത്തിനു ആനുപാതികമായിരിക്കും എന്ന്.

ഒരു വസ്തുവിന്റെ മാനിതമായ ദ്രവ്യത്തിന്റെ മൂന്നു കോടിയിലേറെ മടങ്ങ്‌ ഊര്‍ജം അതില്‍ അടങ്ങിയിരിക്കുന്നു എന്നാണു നാം ആദ്യം മനസ്സിലാക്കിയതെങ്കില്‍ ഈ ശാസ്ത്രത്തെ ആഴത്തില്‍ പഠിച്ചു പോകുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത്‌, നമ്മുടെ ശരീരത്തിന്റെ, മനസ്സിന്റെ, സമൂഹത്തിന്റെ, ലോകത്തിന്റെ, ഒരു സംവിധാനത്തിന്റെ, കാലത്തിന്റെ, സമയത്തിന്റെ ഒക്കെ മുഴുവന്‍ ഘടകങ്ങളും ഊര്‍ജത്തിന്റെ വ്യത്യസ്ത വിന്യാസങ്ങള്‍ ആയിട്ടാണ്. ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ നമുക്കിന്നറിയാം, ഊര്‍ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ലെന്ന്. പകരം ഒരു ഊര്‍ജ സംവിധാനത്തെ മറ്റൊരു ഊര്‍ജ സംവിധാനമാക്കുവാന്‍ കഴിയുമെന്നും നമുക്കറിയാം.

അങ്ങിനെയെങ്കില്‍, ഇന്ന് നാം സ്വായത്തമാക്കി വച്ചിട്ടുള്ള, ശരീരത്തിന്റെയും, മനസ്സിന്റെയും, പരിസ്ഥിതിയുടെയും അവയുടെയൊക്കെ സംവിധാനത്തിന്റെയും സഹായത്തോടെ പരിവര്‍ത്തിപ്പിച്ചു, നമുക്ക് വേണ്ടതെന്തോ അത് നേടുവാനാകും. നാം എന്ത് ആഗ്രഹിച്ചാലും അത് സാധിക്കുവാനാകും. അത് സാധിക്കണമെങ്കില്‍ പ്രകൃതി ഉണ്ടാക്കിയിട്ടുള്ള പരിവര്‍ത്തനത്തിന്റെ നിയമം നാം അറിഞ്ഞേ പറ്റൂ. ആ അറിവിലേക്ക് വെളിച്ചം വീശാന്‍ ഇന്ന് നമുക്ക് മുന്നില്‍ ഒട്ടേറെ മാര്‍ഗങ്ങള്‍ ഉണ്ട്. ഇന്റര്‍നെറ്റ്‌ അതിനുതകുന്ന ഒരു സംവിധാനമാണ് ഇന്റര്‍നെറ്റ്. ഇന്റര്‍ നെറ്റിലൂടെ അന്വേഷിച്ചു പോകുന്നവര്‍ക്ക് ഇത് ലഭ്യമാണ്. ഇതിന്റെ തന്നെ വ്യത്യസ്ത മുഖങ്ങളായി, ആരോഗ്യത്തിനു വേണ്ടി, വ്യക്തി ബന്ധങ്ങള്‍ക്ക് വേണ്ടി, ശാന്തിക്ക് വേണ്ടി, സമ്പദ് സമൃദ്ധിക്ക് വേണ്ടി, മാനസിക സൌഖ്യത്തിനു വേണ്ടി, കുടുംബ ബന്ധത്തിന്റെ സൌഖ്യത്തിനു വേണ്ടി ഒട്ടേറെ പരിശീലന പരിപാടികള്‍ ഇന്നുമുണ്ട്. ഇത്തരത്തില്‍ ലഭ്യമായ മാനെജുമെന്റ്റ് ശാസ്ത്ര സംവിധാനങ്ങളില്‍ നിന്നും ക്യൂ ലൈഫിനുള്ള വ്യത്യാസം ഇത് ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുകയും, ഉയര്‍ന്ന സാങ്കേതിക വിശകലനത്തോടെ, ഒട്ടേറെ ജീവിത പരിഷ്കരണ സംവിധാനങ്ങള്‍ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ക്യൂ ലൈഫ് പരിശീലിക്കുന്നതിലൂടെ നിങ്ങള്‍ക്ക്, നിങ്ങളുടെ ജീവിതത്തെ നിങ്ങളാഗ്രഹിക്കുന്നത് പോലെ, അതിന്റെ പാരമ്യത്തില്‍ എത്തിക്കുവാനാകും. നിങ്ങളുടെ ആവശ്യം, ആഗ്രഹം എന്ത് തന്നെ ആകട്ടെ, അത് ക്യൂ ലൈഫിലൂടെ നിങ്ങള്‍ക്ക് സാധിക്കാം.

നിങ്ങള്‍ക്ക് വിജയിക്കേണ്ടേ? നിങ്ങളുടെ വിജയം
പൂര്‍ണമാകേണ്ടേ? നിങ്ങളുടെ ഇച്ഹ പൂര്‍ണമാകേണ്ടേ? അതിനു ക്യൂ ലൈഫ് പരിശീലിക്കുക. സ്വാഗതം. (http://quantumlife.in )

No comments:

Post a Comment