Sunday, July 24, 2011

സില്സിലയുടെയും, ശുഭരാത്രിയുടെയും രസ തന്ത്രം

സില്‍സിലയുടെ രസതന്ത്രം
(പരിമിതമായ യൂണികോഡ് പരിജ്ഞാനം കൊണ്ടുള്ള ശ്രമമാണ്. ടൈപിംഗ് പിഴവുകള്‍ സദയം ക്ഷമിക്കുക)

ഇന്റര്‍നെറ്റ് എന്ന ലോക വിവര വിനിമയ വല ഒട്ടേറെ ബൌദ്ധിക ചര്‍ച്ചകള്‍ക്ക് ഒരു പൊതു പശ്ചാത്തലം ഉണ്ടാക്കിയിട്ടുണ്ട്. ഞാനടക്കം, ഒട്ടേറെ പേര്‍ തങ്ങളുടെ ആശയ പ്രചാരണത്തിനുള്ള ഒരു (ഒരുപക്ഷെ ഒരേയൊരു) മാദ്ധ്യമമായി ഈവേദിയെ ഇന്ന് ഉപയോഗിക്കുന്നുണ്ട്. ആര്‍ക്കും പ്രാപ്യമായൊരു മാദ്ധ്യമം ആയതു കൊണ്ട്, പ്രസാധകരും, എഴുത്തുകാരും, അവതാരകരും, ചലച്ചിത്രകാരന്മാരും ഒക്കെ ആയിത്തീരാന്‍ എല്ലാര്ക്കും വളരെ എളുപ്പമാണ്. എഡിറ്റിങ്ങും ഒക്കെ, അതിന്റെ കലയായി ചെയ്യാന്‍ അറിയാത്തവര്‍ക്കും സുഗമമായി ഇന്നു നെറ്റ് ഉപയോഗിക്കാം. ഫലം, ഭൂരിഭാഗത്തിനും കല്ലുകടി ഉണ്ടാക്കുന്ന, സൃഷ്ടികള്‍ നെറ്റില്‍ നിറയുന്നു. വേണ്ടാത്തവര്‍ക്ക്, ഇതര വഴികളിലേക്ക് തിരിയുവാന്‍ കഴിയുമെങ്കിലും, പലപ്പോഴും, മനസ്സിലെ ദോഷൈകദൃക്കിനു തീറ്റ കിട്ടുമ്പോള്‍, ഇത്തരം സൃഷ്ടികള്‍, ഉദാത്തമെന്നു വിശ്വസിക്കപ്പെടുന്ന സൃഷ്ടികലെക്കാള്‍ പതിന്മടങ്ങ്‌ പ്രചരിക്കപ്പെടുന്നു, ഏറെ പരിഹാസ്യരാകുന്നുവെങ്കിലും, ഇത്തരം സൃഷ്ടികര്ത്താക്കള്‍ ഒട്ടേറെ പുതു സൃഷ്ടികളും ആയി വീണ്ടും വീണ്ടും രംഗത്ത് വരികയും ചെയ്യുന്നു. ഇതിന്റെ അപഹാസ്യതയും, സാംസ്കാരികതയും പരിശോധിക്കാന്‍ ഒട്ടേറെ ഭാഷാ / സാംസ്കാരിക പന്ധിതന്മാര്‍ ഉള്ളതുകൊണ്ട്, ആ വഴിക്ക് ഞാന്‍ കടക്കുന്നില്ല. എങ്കിലും, ഇത്തരമൊരു സൃഷ്ടിക്കു പ്രേരണയും ധൈര്യവും, ഈ സൃഷ്ടി കര്‍ത്താക്കള്‍ക്കു നല്‍കുന്ന മനശാസ്ത്രത്തിന്റെ രസതന്ത്രം പരിശോധിക്കുവാനാണ് എന്റെ എളിയ ശ്രമം.

സൃഷ്ടാക്കളെക്കാളും , ഞാന്‍, ഇത്തരം പോസ്റ്റുകളില്‍ ശ്രദ്ധിച്ചിരുന്നത്, ഇത്തരം സൃഷ്ടികളെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത ഭാഷാ / സാംസ്കാരിക വിദഗ്ധരുടെ സഭ്യേതരമായ അഭിപ്രായ പ്രകടനങ്ങളെ ആയിരുന്നു. ഇത്തരം അഭിപ്രായപ്രകടനങ്ങളിലൂടെ, സ്രഷ്ടാക്കളിലും വലിയ സ്രഷ്ടാക്കലായി സ്വയം മാറുന്ന കാഴ്ച കണ്ടപ്പോഴാണ്, ഇത്തരമൊരു പോസ്റ്റ്‌ ആവശ്യമാണെന്ന് തോന്നിയതും എഴുതുന്നതും. ഇതാരെയും നോവിക്കാണോ, ജാതകവും, തലവരയും മാറ്റിയെഴുതാനോ, അപഹസിക്കണോ അല്ല. പക്ഷെ സ്വന്തം കണ്ണിന്റെയും, തലച്ചോറിന്റെയും, ജീവശാസ്ത്രവും രസതന്ത്രവും, തിരിച്ചറിഞ്ഞ ശേഷം പോരെ ഈ പരിഹസിക്കല്‍ എന്ന്‌ ബോദ്ധ്യമാക്കാനാണ്.
ആധുനിക ശാസ്ത്രത്തിന്റെ (ക്വാണ്ടം ഫിസിക്സ്, ക്വാണ്ടം ബയോളജി, ഇക്കൊസഫി, ഓര്തോനമി, സിസ്ടംസ് ലോ തുടങ്ങി ഒട്ടേറെ..) വളര്‍ച്ച മനുഷ്യ മനസ്സിന്റേയും, അതിന്റെ സ്വഭാവ രീതികളുടെയും, ജീവ ശാസ്ത്രം വ്യക്തമായി വരച്ചിടുന്നു. (പൌരാണിക നാട്യ ശാസ്ത്രവും, ഈ ജീവ ശാസ്ത്ര ഗുണങ്ങള്‍ കണ്ടറിഞ്ഞു പ്രയോഗിച്ചിട്ടുണ്ട്.)

മസ്തിഷ്കത്തിലെ അമിഗ്ദാല, സെറിബ്രല്‍ കോര്‍റ്റെക്സ് , ന്യൂരോനുകളിലെ സിനാപ്സുകള്‍, അവയുടെ സ്വഭാവം നിര്‍ണയിക്കുന്ന കാല്‍ഷ്യം ഫാക്റ്റര്‍ എന്നിവയെല്ലാം മനുഷ്യന്റെ ജ്ഞാന സംവേദന ക്ഷമതയെ നിര്‍ണയിക്കുന്നവയാണ്. (പൊതു ശാസ്ത്രം വിളംബരം ചെയ്ത സാങ്കേതിക വിശദീകരണങ്ങള്‍ നെറ്റില്‍ ധാരാളം ഉള്ളത് കൊണ്ട്, ഞാന്‍, അവയുടെ അന്വേഷണം, വായനക്കാരന്റെ സ്വാതന്ത്ര്യത്തിനു വിടുന്നു. പക്ഷെ നെറ്റില്‍ അധികം ലഭ്യമല്ലാത്ത, ഒരുവശമാണ് ഞാനിവിടെ കൈകാര്യന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. )

ഇവിടുത്തെ സ്ഥല പരിമിതിയില്‍ ഒതുങ്ങുന്ന ഒരു പ്രാഥമിക വിശകലനമാണ് ഇത്. പ്രാഥമിക വീക്ഷണത്തില്‍ തികച്ചും ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ വിശകലനങ്ങള്‍, സൂക്ഷ്മ നിരീക്ഷണങ്ങള്‍ കൊണ്ട് മാത്രമേ ബോധ്യമാകുകയുള്ളൂ.. കൂടുതല്‍ വിവരങ്ങള്‍ വേണ്ടവര്‍, ജ്ഞാന ശാസ്ത്രം (Cognitive Science) എന്ന വിഷയത്തെ കൂടുതല്‍ പഠിക്കുകയോ, ലേഖകനെയോ, ഒളിമ്പസ് പരിശീലകരെയോ, തതുല്യരെയോ ബന്ധപ്പെടുകയോ ചെയ്യുക. വളരെ ആഴത്തിലുള്ള പഠനങ്ങള്‍ ഇല്ലാതെ, ഇത് ഒരു അളവുകോലായി സ്വീകരിച്ചു, തെറ്റായി മറ്റു വ്യക്തികളെ വ്യാഖ്യാനിക്കരുതെന്ന് ഒരപേക്ഷയും ലേഖകനുണ്ട് .

പ്രാഥമിക അനുമാനം
ഒരു സമഗ്ര സത്തയുടെ അടിസ്ഥാന പ്രകൃതം അനുസരിച്ച്, അതിന്റെ താളവും യുക്തിയും വിപരീത അനുപാതത്തില്‍ ആയിരിക്കും. ഈ സ്വഭാവം, പരമാണുക്കള്‍ (ക്യുബിറ്റുകള്‍, ക്വാക്കുകള്‍) മുതല്‍ പ്രപഞ്ചം വരെയും കാണപ്പെടുന്നു. പരമാണുക്കള്‍ക്ക് താളാത്മകത പരമാവധിയായിരിക്കും. അതുകൊണ്ട് തന്നെ യുക്തി ശേഷി (യുക്തി സ്വഭാവം, യുക്തി ഉണരാനുള്ള തുറവി) തുലോം കുറവായിരിക്കും. പരമാണുക്കള്‍, സംയുക്തങ്ങള്‍, കോശങ്ങള്‍, കലകള്‍, അവയവങ്ങള്‍, ജീവി, ജീവി വര്‍ഗം, ജൈവ സമൂഹം, ജൈവാജൈവ സമൂഹം, ഭൂമി / ഗ്രഹം, സൌരയൂഥം, ആകാശ ഗംഗ എന്നിവയും പിന്നിട്ടു പ്രപഞ്ച തലത്തിലെത്തുമ്പോള്‍, അവിടെ താളാത്മകത പാടെ കുറവും, യുക്ത്യാത്മകത പരമാവധിയും ആയിരിക്കും. ഈ താള യുക്തീ വിന്യാസത്തെ താള യുക്തീ രാജി എന്നാണു വിശേഷിപ്പിക്കാര്. (റിതം - ലോജിക്കല്‍ സ്പെക്ട്രം)


പ്രാപഞ്ചിക താള യുക്തി രാജിയുടെ, മധ്യ ഭാഗത്തിനും മുമ്പാണ്, മനുഷ്യ ജീവിയുടെ സ്ഥാനം. മനുഷ്യ മസ്തിഷ്കത്തിലെ അമിഗ്ദാല, സെറിബ്രല്‍ കോര്‍റ്റെക്സ്, ന്യൂരോണ്‌കളിലെ സിനാപ്സുകള്‍ എന്നിവയുടെ പ്രവര്‍ത്തന ഫലമായുള്ള മനുഷ്യ പ്രകൃതത്തെ പ്രത്യക്ഷമായി മൂന്നു വിഭാഗത്തില്‍ പെടുത്താം.
  1. താലാത്മകത ഉള്ളവര്‍,
  2. യുക്ത്യാത്മകത ഉള്ളവര്‍,
  3. താള - യുക്തികളുടെ തുലനത (ബാലന്‍സ്) ഉള്ളവര്‍.
മനുഷ്യന്റെ താല യുക്തീ രാജിയെ, കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍,
  • മരിച്ച മനുഷ്യന്‍,
  • ബുദ്ധിമാന്ദ്യം ഉള്ളവര്‍,
  • അലസര്‍,
  • യാഥാസ്ഥിതികര്‍,
  • സര്‍ഗ ശേഷി ലളിതമായുള്ളവര്‍,
  • സര്‍ഗശേഷി ശക്ത്മായുള്ളവര്‍,
  • താലയുക്തീ തുലനതയുള്ളവര്‍,
  • സര്‍ഗ യുക്തിയുള്ളവര്‍,
  • യുക്തി ചിന്തയുള്ളവര്‍,
  • യുക്തിമാത്രമുള്ളവര്‍,
  • ഭ്രാന്ത യുക്തിയുള്ളവര്‍,
  • ജന്മനാ ഭ്രാന്തര്‍
എന്നീ ക്രമത്തിലാണ് വിന്യസിചിട്ടുണ്ടാകുക.

ഇതില്‍ മദ്ധ്യ ഭാഗതുള്ളവര്‍ക്ക് താള ബോധം നന്നെയുണ്ടാകും. അവര്‍ക്ക്, ചുറ്റുപാടുകളുമായി പ്രത്യേക പരിശീലനമോ, യുക്തി വിചാരമോ ഇല്ലാതെ പോരുത്തമാകാന്‍ കഴിയും.

അവിടെ നിന്ന് ഇടത്തോട്ട് (മേല്‍ സൂചിപ്പിച്ച്ചവയില്‍ മുകളിലോട്ടു ) പോകുന്തോറും, താള സ്വഭാവം കൂടുകയും, താള ബോധം കുറയുകയും, യുക്തിയുടെ സ്വാധീനം കുറയുകയും, ശീലങ്ങള്‍ക്കു വഴങ്ങിപ്പോകാനുള്ള സ്വഭാവം കൂടുകയും ചെയ്യും.

മദ്ധ്യ ഭാഗത്ത്തു നിന്ന് വലത്തോട്ട് പോകുംതോറും, യുക്തി സ്വഭാവംകൂടുകയും, താളവും, താള ബോധവും കുറയുകയും, നൈമഷിക യുക്തികള്‍ക്ക് വഴങ്ങിപ്പോകാനുള്ള സ്വഭാവം കൂടുകയും ചെയ്യും.

ഗര്‍ഭസ്ഥ ശിശുവാകുന്ന അവസ്ഥയില്‍ തന്നെ ഓരോരുത്തരുടെയും താളവും യുക്തിയും തീരുമാനിക്കപ്പെടുമെന്നതിനാല്‍ ജനിച്ച ശേഷം താളമോ യുക്തിയോ പുതിയതായി ഉണ്ടാക്കാന്‍ കഴിയില്ല. എന്നാല്‍ ഓരോരുത്തരിലും ജനിതകമായി അനുവദനീയമായ താള യുക്തികളുടെ പ്രയോഗ ക്ഷമതയില്‍ പരിശീലനത്തിലൂടെ പരമാവധിയില്‍ എത്തിക്കാന്‍ കഴിയും. (ഒരാളുടെ ശേഷി പത്ത് % ആണെങ്കില്‍ അത്രമാത്രമേ എത്ര വലിയ പരിശീലനം കൊണ്ടും എത്തിക്കാന്‍ കഴിയൂ..)

കൃത്യമായ സര്‍ഗശേഷി ഒരു വ്യക്തിയിലുണ്ടെങ്കില്‍ മാത്രമാണു, അയാള്‍ക്ക്‌ തന്റെ ചുറ്റുപാടും നിന്നുമുള്ള ഓരോ വസ്തുക്കളെയും വസ്തുതകളെയും സംഭവങ്ങളെയും യഥാ വിധം (അല്പം പോലും വിവരങ്ങള്‍ നഷ്ട്ടപ്പെടുത്താതെ) ഗ്രഹിക്കുവാന്‍ കഴിയുക. മുന്‍പ് ഗ്രഹിച്ചതോ, സ്വ സങ്കല്പത്തില്‍ വന്നതോ ആയ ഒരു ആശയം പുന സൃഷ്ടിക്കാനും ഇതേ സര്‍ഗശേഷി വേണ്ടിവരും. ഈ ശേഷി, സര്‍ഗശേഷി ശക്ത്മായുള്ളവര്‍, താലയുക്തീ തുലനതയുള്ളവര്‍, സര്‍ഗ യുക്തിയുള്ളവര്‍ എന്നിവര്‍ക്കാനുണ്ടാകുക. പൊതുവായി നിരീക്ഷിക്കുമ്പോള്‍ നടന സംഗീത കലകളില്‍ ശോഭിക്കുന്നവര്‍ സര്‍ഗശേഷി ശക്ത്മായുള്ളവര്‍ ആയിരിക്കും. ചിത്രം, എഴുത്ത് എന്നിവയില്‍ പ്രവീണ്യം സര്‍ഗ യുക്തിയുള്ളവര്‍ക്കായിരിക്കും . മതാതീത ആത്മീയത, ധ്യാനം, പ്രവചനം, ഗുരുത്വം എന്നിവ താലയുക്തീ തുലനതയുള്ളവരുടെ മേഖലയായിരിക്കും.

പൊതുവില്‍ യുക്തി വാദികളും ഭക്തി വാദികളും സദാ തര്‍ക്കിക്കേണ്ടി വരുന്നത്, അവര്‍ ഇരുവരും, നൈമഷിക യുക്തിയുടെ ലോകത്ത് നില്‍ക്കുകയും, കേവല യാഥാര്‍ത്യങ്ങളെ കാണാന്‍ ശേഷിയില്ലാതെ ആകുന്നു എന്നതും കൊണ്ടാണ്. ഇരു കൂട്ടരും, രാജിയുടെ വലതു ഭാഗത്താണ് ഉണ്ടാകുക. എന്നാല്‍, ഭക്തരാകട്ടെ, രാജിയുടെ ഇടതു ഭാഗത്ത്, ഈ തര്‍ക്കങ്ങള്‍ക്ക് മുതിരാതെ യതോ സ്ഥിതി ആചാരങ്ങളില്‍ മുഴുകും. ഈ രണ്ടു കൂട്ടരിലും കാണാവുന്ന ഒരു പൊതു സ്വഭാവം, ഇരുവര്‍ക്കും, സാങ്കേതിക ഉപകരണങ്ങള്‍, തന്മയത്വത്തോടെ വഴങ്ങില്ല എന്നതാണ്. നന്നേ താള ബോധമുള്ള ഒരുവന്, താളബോധമില്ലാത്ത ഒരു വ്യക്തിയെ ഇരുചക്ര വാഹനത്തില്‍ പുറകിലിരുത്തി യാത്ര ചെയ്‌താല്‍ ഈ വഴക്കക്കുറവു ബോധ്യമാകും. നമ്മുടെ രോടപകടങ്ങളില്‍ ഏറിയ പങ്കും സംഭവിക്കുന്നതിന് കാരണമാകുന്നത്, ഡ്രൈവിങ്ങില്‍ യുക്തി ഉപയോഗിക്കുന്നതാണ്. ഡ്രൈവിങ്ങില്‍ ബോധത്തിന് ആണ് പ്രാധാന്യം. ശരീരം ബോധത്തിനോടാണ് പ്രതികരിക്കേണ്ടത്. (സഹജാവബോധം ആയി മാറി തീരുന്ന ശിക്ഷിതാവബോധമാണ് ഡ്രൈവിങ്ങിന്റെ ആധാരം.) അവിടെ ബോധം ബുദ്ധിക്കു വഴി മാറുമ്പോള്‍, വാഹനം / ഉപകരണം ശരീരത്തിന് വഴങ്ങാതെയാകും. ആ വാഹനം, റോഡിലുള്ള മറ്റു വാഹനങ്ങള്‍ ഓടിക്കുന്നവരുടെ / റോഡിലുള്ളവരുടെ / റോഡിന്റെ സഹജക്രമത്തിന്റെ പരിധി വിടുമ്പോള്‍, അപകടങ്ങള്‍ ഉണ്ടാകുകയായി.

യുക്ത്യാധിക്യം ഉള്ളവര്‍ക്ക് വൈകാരിക അടുപ്പം താരതമ്യേന കുറവായിരിക്കും. അവരെ , ആദര്‍ശാത്മക അടുപ്പം ആയിരിക്കും നയിക്കുക. പ്രണയങ്ങളിലും, വ്യക്തി ബന്ധങ്ങളിലും, പ്രതിബധ്ധതകളിലും ഈ വ്യത്യാസം കാണാവുന്നതാണ്.

ജീവിതത്തിലും, പലരും ചാലക ശക്തിയായി കരുതുന്നത്, യുക്തിയെ / താളമില്ലയ്കയെ ആണ്. ക്രമിതം അല്ലാത്ത ജീവിതം തന്നെയാകും പൊതുവില്‍ ഫലം. തട്ടലും, മുട്ടലും, പൊട്ടലും കാണുമ്പോള്‍ നാം ചിന്തിക്കാറില്ല, ഇത് സഹജ ശേഷിയുടെ താലമില്ലയ്കയുടെ പ്രശ്നമാണെന്ന്. ഇത് ബോധത്തിന്റെ മാനേജ്‌മന്റ്‌ കൊണ്ട് ഒരു പരിധി വരെ ശരിയാക്കിയെടുക്കാന്‍, സമൂഹത്തിലെ നാല്‍പ്പതു % ആളുകള്‍ക്കും കഴിയും. കോര്‍-റ്റെ കാര്വ് , എയറോബിക്സ് എന്നീ പരിശീലനങ്ങള്‍ ഇതിനുവേണ്ടിയുള്ളതാണ്.

ഒരു വ്യക്തിയുടെ ഉള്ളില്‍ എല്ലാ ശേഷികളും ഉണ്ടാകും. അതില്‍ ഏറ്റകുറച്ചിലും ഉണ്ടാകും. പക്ഷെ താള രാജിയുടെ മദ്ധ്യ ഭാഗത്തുള്ള ആളുകള്‍ക്ക് മാത്രമേ തന്റെ ന്യൂനതകളെ സ്വയമേവ തിരിച്ചരിയാനാകൂ. തന്റെ സ്ഥിതികത്വം തിരിച്ചറിയതെയുള്ള ഇതര തലങ്ങളിലുള്ളവര്‍ക്ക്, സ്വന്തം വീക്ഷണങ്ങള്‍ പൂര്‍ണമാണെന്ന് ധാരണയുണ്ടാകും. ഈ ധാരണയും യാധാര്ത്യവും പോരുത്തമാകാതെ വരുമ്പോള്‍, ഈഗോസം ഈഗോട്ടിസത്തിനു (അഹം ബോധം, അഹം ഭാവത്തിനു ) വഴി മാറും (സാംസ്കാരിക പരിശീലനം ഇതിന്റെ തോത് കുറയ്ക്കും. ഇമോഷണല്‍ ഇന്റലിജന്‍സ്, സപിരിച്ചുവല്‍ ഇന്റലിജന്‍സ് എന്നിവയുടെ പരിശീലനത്തിന് മാനെജുമെന്റ്റ് ശാസ്ത്രങ്ങള്‍ വന്‍ പ്രാധാന്യം നല്‍കുന്നത് ഇതുകൊണ്ടാണ്. എങ്കിലും ഈ പരിശീലനങ്ങള്‍ എല്ലാവരിലും ഫലവത്താകില്ല.)

ഭൌതിക വാദവും ആത്മീയ വാദവും, സത്യ വാദവും, വാദങ്ങളില്ലാത്ത ഭൌതികതയും, ഭക്തിയും എല്ലാം ഈ ഭൂമിയില്‍, വെവ്വേറെ സത്യങ്ങളായി നിലകൊള്ളുന്നത് ഇതെല്ലം കൊണ്ടാണ്.

ഇത്തരത്തില്‍ തെറ്റായ സ്വയം നിരൂപണം മൂലമാണ് ആദ്യം സൂചിപ്പിച്ച സൃഷ്ടികള്‍ ഉണ്ടാകുന്നത്. ഇതാണ്, സില്സിലയുടെയും, ശുഭരാത്രിയുടെയും ഒക്കെ രസ തന്ത്രം. അവ ചില അപകടങ്ങളാണ്. ആ ഒരു അപകടത്തിനോട് തിരിച്ചു പ്രകടിപ്പിക്കുന്ന അപകടങ്ങള്‍ ആണ് പരിഹാസങ്ങള്‍, മനുഷ്യ സംസ്കാരത്തിന്റെ പക്വമാകാത്ത സ്വയം നിരൂപണമാണ്‌ സഹിഷ്ണുതയില്ലാത്ത്ത പരിഹാസങ്ങള്‍ക്കു കാരണം. ഇനി പരിഹാസത്തിന്റെ പടവാലെടുക്കും മുമ്പേ സ്വയം ഒന്ന് ചോദിച്ചു കൂടെ,
നിങ്ങള്‍ ജീവിതത്തെ മുന്നോട്ടു ഓടിക്കുന്നത്, ബുദ്ധി കൊണ്ടോ ബോധം കൊണ്ടോ?


കുറിപ്പുകള്‍ :
  1. ഈ രണ്ടു രാജിയിലും ആദ്യതെതും അവസാനതെതും ആശയം മാത്രമാണ്, അതിനു സ്വതന്ത്ര അസ്ഥിത്വം ഉണ്ടാകില്ല.
  2. താളം, ലയം, താള ബോധം, ലയ ബോധം, വര്‍ണ ബോധം, ഗന്ധ ബോധം, രൂപ ബോധം, എന്നിങ്ങനെ, പതിനാറിലധികം പ്രകട ബോധങ്ങള്‍ താള രാജിയുടെ പ്രാഥമിക മാനങ്ങളിലും, നൂറിലേറെ സൂക്ഷ്മ ബോധങ്ങള്‍ ഇതര മാനങ്ങളിലും നിരീക്ഷിക്കാന്‍ ഒളിമ്പസ്സിന്റെ പഠനങ്ങള്‍ക്ക് ആയിട്ടുണ്ട്.
  3. താളാത്മകതയോ, യുക്ത്യാത്മകതയോ, തുലനാത്മകതയോ മെച്ചമെന്ന് കരുതേണ്ടതില്ല. എല്ലാ തരത്തിലുള്ളവര്‍ക്കും, ചില പ്രത്യേക ന്യൂനതകള്‍, ഇതരര്‍ക്ക് ദര്‍ശിക്കാനാകും.
  4. പുതിയ അന്വേഷണങ്ങള്‍ താല്പര്യമുള്ളവരെ ഞങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ പോസ്റ്റിങ്ങ്‌.
  5. ഒന്ന് കൂടി.. കുടുംബ വ്യക്തി ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാകാന്‍, തെറ്റായ മനസ്സിലാക്കല്‍ കാരണമായേക്കാം. അറിഞ്ഞു മാത്രം പ്രയോഗിക്കുക.

7 comments:

  1. Padmachandran Koodali ബ്ലോഗു വായിച്ചു പക്ഷെ ഈ വരികളിലെ യുക്തിയില്‍ എനിക്ക് സംശയം ഉണ്ട് സന്തോഷ്‌ ഭായി ''യുക്ത്യാധിക്യം ഉള്ളവര്‍ക്ക് വൈകാരിക അടുപ്പം താരതമ്യേന കുറവായിരിക്കും. അവരെ , ആദര്‍ശാത്മക അടുപ്പം ആയിരിക്കും നയിക്കുക. പ്രണയങ്ങളിലും, വ്യക്തി ബന്ധങ്ങളിലും, പ്രതിബധ്ധതകളിലും ഈ വ്യത്യാസം കാണാവുന്നതാണ്. ''

    ReplyDelete
  2. ശ്രീ പദ്മ ചന്ദ്രന്‍ കൂടാളി, നന്ദി, പ്രതികരിച്ചതിന്.

    എന്റെ പോസ്റ്റില്‍ പൂര്‍ണ വ്യക്തതയും ചിത്രവും ചെര്ത്തിട്ടില്ലാത്ത്തത് സ്ഥല ഭയം മൂലവും, തുടര്‍ ചര്‍ച്ചകളിലൂടെയെ ഇത് വ്യക്തമാകൂ എന്ന ബോധ്യവും കൊണ്ടാണ്. ഈ ചര്‍ച്ച മുന്നോട്ടു കൊണ്ട് പോകുന്നതിനു സമാന്തരമായി, അന്വേഷണങ്ങള്‍ നടത്തണമെന്നും അഭ്യര്തിക്കട്ടെ. അത്തരം അന്വേഷണങ്ങളില്‍ നിന്നും കിട്ടുന്ന വ്യക്തമായ പാഠങ്ങലും ഇവിടെ പങ്കാളികള്‍ തന്നെ ചേര്‍ക്കുന്നത്, ഇതര വായനക്കാര്‍ക്കും വിഷയ വ്യക്തത നല്‍കും. ഇനി വിഷയത്തിലേക്ക് കടക്കട്ടെ.

    വൈകാരിക അടുപ്പം എന്നത് സംഭവിക്കുന്നത്, ശരീര കോശങ്ങളിലെ വിനിമയ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ജൈവ വ്യവസ്ഥയ്ക്ക്, ഇതര / ബാഹ്യ വ്യവസ്ഥകളുമായി ഉണ്ടാകുന്ന ഭൌതിക ആകര്‍ഷണമാണ് അതിനു കാരണമാകുന്നത്. ഇത്തരമൊരു അടുപ്പത്തിന് പ്രാഥമിക നിദാനമായി ചിന്താ വ്യവസ്ഥയും നാടീ ജാലവും പ്രവര്ത്തിക്കുമെങ്കിലും, വൈകാരികാവസ്ത്യില്‍, നാടീ കേന്ദ്രങ്ങളില്‍ നിന്നും, ശരീര ഗ്രന്ധികളിലെക്കും, അവിടെ നിന്നും, ശരീര കോശങ്ങളിലേക്കും ഊര്‍ജ പ്രവാഹം ഉണ്ടാകുകയും, സജ്ജമായ കോശങ്ങള്‍ ഓരോന്നും വെക്ടര്‍ ബോസോണ്‍ കണങ്ങള്‍ അടുപ്പം തോന്നുന്ന വസ്തുവിലേക്ക് ഉത്സര്‍ജിക്കുകയും ചെയ്യും. വിശപ്പ്‌, പ്രണയം, എന്നീ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍, ഈ പ്രവാഹം സംഭവിക്കുന്നത്‌ മൂലമാണ്, നമുക്കത് അനുഭവിക്കാന്‍ കഴിയുകയും, ആഗ്രഹിക്കുന്ന, വസ്തു / വസ്തുത നമ്മിലേക്ക്‌ ഒഴുകിയെത്തുകയും ചെയ്യുന്നത്.

    താള ബോധം മെച്ചപ്പെട്ടിരിക്കുന്ന വ്യക്തികളില്‍ (അവര്‍ താലാത്മകതയോ യുക്ത്യാത്മകതയോ കൂടിയവരല്ല എന്നതോര്‍ക്കുക.) ഈ വികാരങ്ങളെ വ്യക്തമായി ഗ്രഹിക്കാനും, അതിനു വേണ്ടുന്ന രീതിയില്‍, പ്രവര്‍ത്തനങ്ങളെ ആസൂത്രണം ചെയ്യാനുമുള്ള യൌക്തിക പക്വത ഉണ്ടായിരിക്കും. അവര്‍ വൈകരികാവസ്ഥയെ, പ്രായോഗികമാക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ വിജയിക്കുകയും ചെയ്യും.

    എന്നാല്‍ യുക്ത്യാധിക്യം ഉള്ളവര്‍ക്ക് (താള രാജിയുടെ വലതു വശത്ത്തുള്ളവര്‍ക്ക്) അടുപ്പം എന്നത് തോന്നുക ബുദ്ധിയില്‍ ആയിരിക്കും. ചിന്താ വ്യവസ്ഥയും നാടീ ജാലവും ഇവര്‍ക്കും അടുപ്പത്തിന് കാരണമാകുമെങ്കിലും, ഗ്രന്ധികള്‍ക്ക് അപ്പുരത്തെക്കോ, ഒരു പക്ഷെ അത്രത്തോളമോ പോലും ഒരു തുടക്കമിടല്‍ അവരില്‍ നടക്കില്ല. പകരം, ന്യൂറോണുകള്‍ സമാനമായ ദര്‍പ്പണ ന്യൂറോനുകളെ കണ്ടെത്തി, വൈകാരികതയുടെ തത്തുല്യമായ ചിത്രം സ്വന്തം നാടീ ജാലത്ത്തിലും, തദ്വാരാ മാനസ്സിക അനുഭവ തലത്തിലും സൃഷ്ടിക്കുകയാണ് ചെയ്യുക. ഇവരില്‍ നിന്നും വെക്ടര്‍ ബോസോനുകളുടെ പ്രവാഹമല്ല, പകരം പ്രവര്‍ത്തന സാമീപ്യം കൊണ്ടുണ്ടാകുന്ന ഗ്രാവിടോന്‍ പ്രവാഹമാണ്, അടുപ്പം തോന്നുന്നതിനെ സ്വായത്തമാക്കാന്‍ (അങ്ങിനെ നടക്കുമെങ്കില്‍) സഹായിക്കുക.

    http://www.facebook.com/ph​oto.php?fbid=1764027324076​75
    ആദര്ഷമെന്നത്, യുക്തിയാണ്. നാടീ ജാലത്തിന്റെ അടഞ്ഞ ഒരു സര്‍ക്യൂട്ട് സൃഷ്ടി ക്കുന്ന ന്യൂരോണ്‍ - മിറര്‍ ന്യൂരോണ്‍ ബാന്ധവമാണ്. ഈയോരവസ്ഥയെ സൃഷ്ടിക്കുന്നത്. ഇന്ദ്രിയങ്ങലാല്‍ പ്രേരിതമാകുന്ന സംജ്ഞകളെ ഈ അടഞ്ഞ സര്‍ക്യൂട്ടിനകത്തുവച്ചു പരുവപ്പെടുത്തിയെടുക്കുന്ന സ്ഥിത യുക്തിയാണ് അത്. നിലം തോടാ പച്ചയെ പോലെ അതിനു യാഥാര്‍ത്യങ്ങ ലുമായി നേര്‍ ബന്ധം ഉണ്ടാകില്ല. പ്രണയങ്ങളിലും, വ്യക്തി ബന്ധങ്ങളിലും, പ്രതിബധ്ധതകളിലും ഈ വ്യത്യാസം കാണാം. (നിരീക്ഷണം ആവര്തിച്ചുള്ളതും പഠനാത്മാകവുമാകന്മെന്നും മാത്രം) എന്ന് പറഞ്ഞത് അത് കൊണ്ടാണ്.

    മറുപടിക്ക് മുമ്പായി, ശ്രീ സന്തോഷിനുള്ള എന്റെ പ്രതികരണം കൂടി വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

    ReplyDelete
  3. Santosh Kumar ‎//അവിടെ നിന്ന് ഇടത്തോട്ട് (മേല്‍ സൂചിപ്പിച്ച്ചവയില്‍ മുകളിലോട്ടു ) പോകുന്തോറും, താള സ്വഭാവം കൂടുകയും, താള ബോധം കുറയുകയും, യുക്തിയുടെ സ്വാധീനം കുറയുകയും, ശീലങ്ങള്‍ക്കു വഴങ്ങിപ്പോകാനുള്ള സ്വഭാവം കൂടുകയും ചെയ്യും.//

    താള സ്വഭാവും താള ബോധവും തമ്മിലുള്ള വ്യത്യാസം എന്താണ്? ബോധ മണ്ടലതിന്നടിമയായ സ്വഭാവ രൂപത്തില്‍ ഇവയെങ്ങനെ മോരും മുതിരയുമാകുന്നു?

    സര്‍ഗാത്മകത നിറഞ്ഞ ഖലീല്‍ ജിബ്രാന്‍ നല്ല യുക്തി നിറഞ്ഞ ചിന്തകനായിരുന്നു.

    //മദ്ധ്യ ഭാഗത്ത്തു നിന്ന് വലത്തോട്ട് പോകുംതോറും, യുക്തി സ്വഭാവംകൂടുകയും, താളവും, താള ബോധവും കുറയുകയും, നൈമഷിക യുക്തികള്‍ക്ക് വഴങ്ങിപ്പോകാനുള്ള സ്വഭാവം കൂടുകയും ചെയ്യും. //

    യുക്തിയുടെ ഉച്ചസ്ഥായിയില്‍ താളം നഷ്ടപ്പെടുമെന്ന് ?

    “If I were not a physicist, I would probably be a musician. I often think in music. I live my daydreams in music. I see my life in terms of music. ... I get most joy in life out of music.” - Einstein.
    സംഗീതാത്മകമായി ഐന്‍സ്റീന്‍ ചിന്തിക്കുന്നു ഇവിടെ.

    താളത്തിലെ യുക്തിയും യുക്തിയിലെ താളവും പരിശോധിക്കാമെന്നല്ലാതെ അവ രണ്ടും mutually exclusive ആണെന്ന് എനിക്ക് തോന്നുന്നില്ല.

    //നിങ്ങള്‍ ജീവിതത്തെ മുന്നോട്ടു ഓടിക്കുന്നത്, ബുദ്ധി കൊണ്ടോ ബോധം കൊണ്ടോ? //
    ഒള്യ്മ്പ്യന്റെ അഭിപ്രായപ്രകാരം (കാര്‍) ബോധം കൊണ്ട് ഓടിക്കനമെന്നല്ലേ? അല്ലെങ്കില്‍ അപകടം ഉണ്ടാകും.
    കാര്‍ ഓടിക്കാന്‍ എന്റെ അഭിപ്രായത്തില്‍ ചുരുങ്ങിയത് താഴെ പറയുന്നവ വേണം:
    1. ആദ്യം കാറില്‍ കയറിയിരുന്നു താനും കാറും പുറം ലോകവും തമ്മിലുള്ള സ്ഥൂല വ്യത്യാസം (dimension ) മനസ്സിലാക്കണം.
    2. മുന്നിലുള്ള പോസ്റ്റിലേക്ക് കാറിന്റെ ബമ്പരില്‍ നിന്നും ഇനി എത്ര ദൂരം എന്ന് ഏറെ കൃത്യമായി(gumption) പറയാന്‍
    സാധിക്കുന്നവന്‍ ആകണം നല്ല കാറോട്ടക്കാരന്‍.
    3. എല്ലാറ്റിനുമുപരി, ചീറിപ്പാഞ്ഞു പോകുന്ന ഇതര വാഹനങ്ങളുടെ ഇടയിലേക്ക് ഒരു ഡ്രൈവറായി സ്വന്തം വാഹനത്തെ ഓടിച്ചിറക്കാനുള്ള ആത്മ വിശ്വാസം.
    common sense , gumption , self confidence ...
    അപ്പോള്‍ ബോധം മാത്രമുണ്ടായാല്‍ വണ്ടി സുരക്ഷിതമായി ഓടുമോ?

    എന്നോട് ക്ഷമിക്കണം. ഒരു അവിയല്‍ വായിച്ചതു പോലെ തോന്നി.
    താളം, യുക്തി, ecology - അജഗജാന്തര വിഷയങ്ങള്‍.
    ഒരു പക്ഷെ താങ്കളുടെ അഭിപ്രായത്തിന്റെ ആധികാരികത മൂല ഗ്രന്ഥങ്ങളില്‍ (supporting documents ) വിശദമാകുമായിരിക്കാം.:)

    ReplyDelete
  4. ശ്രീ സന്തോഷ്‌ കുമാര്‍. പ്രതികരിച്ചതിന് നന്ദി. സന്തോഷം
    ഒട്ടേറെ പ്രതീക്ഷകള്‍ നല്‍കുന്ന ഒരു ഗ്രൂപ്പില്‍ ഗൌരവതരമായ ചര്‍ച്ചകള്‍ ഇല്ലാതെ കണ്ടപ്പോള്‍, അതിനൊരു വഴി മരുന്നിടുകയായിരുന്നു എന്റെ ഒരു ലക്‌ഷ്യം. രണ്ടുപേര്‍ പ്രതികരിച്ചു തുടങ്ങി എന്നത് ശുഭസൂചകം തന്നെ. മാന്യവും, ആരോഗ്യകരവും, വൈജ്ഞാനീയവുമാം വണ്ണം ചര്‍ച്ചകളും, തിരിച്ചറിവും മുന്നേറട്ടെ എന്ന് അര്‍ത്ഥിച്ചു കൊണ്ട് വിഷയത്തിലേക്ക് കടക്കട്ടെ.

    1 താളം, യുക്തി, ecology - അജഗജാന്തര വിഷയങ്ങള്‍ എന്ന പ്രയോഗത്തെ പറ്റി ആദ്യമേ പറയട്ടെ.

    ക്വാണ്ടം ഫിസിക്സ്, ക്വാണ്ടം ബയോളജി, ഇക്കൊസഫി, ഇക്കോ സ്പിരിച്വാലിടി, ഡീപ് ഇക്കൊലാജി, കൊഗ്നിട്ടിവ് സയന്‍സ്, എസ്തെടിക്സ്, ഗയ്യാ തിയറി, സിസ്ടംസ് ലോ എന്നിങ്ങനെയുള്ള വിഷയങ്ങള്‍, കൊസ്മോലജി (പ്രപഞ്ച ശാസ്ത്രം) എന്ന അന്വേഷണ ശാഖയുടെ, വ്യത്യസ്ത മാനങ്ങള്‍ ആണ്. തത്വ ചിന്താ രൂപത്തിലും, പ്രതിഭാസ ശാസ്ത്രം എന്ന രൂപത്തിലും, ഐമ്സ്ടീനിയന്‍ ശാസ്ത്ര രൂപത്തിലും, ന്യൂട്ടോണിയന്‍ ശാസ്ത്ര രൂപത്തിലും, മാനെജെമെന്റ്റ് - സൌന്ദര്യ ശാസ്ത്ര - ജ്ഞാനീയ ശാസ്ത്ര രൂപങ്ങളിലും അവയെ കാണാന്‍ കഴിയും. സമഗ്രമായ ഒരു പഠനത്തിനു, ചിതറിക്കിടക്കുന്ന / വെവ്വേറെ ആണെന്ന് കരുതപ്പെടുന്ന പലതും ഒരുമിച്ചു നോക്കേണ്ടിവരും. ഈജിപ്റ്റിലെ കൈബാലിയനുകള്‍ ഒരു സഹസ്രാബ്ദം മുമ്പ് ഇത്തരം സമഗ്ര സമീപനം നടത്തുമ്പോള്‍, ന്യൂട്ടോണിയന്‍ ശാസ്ത്രവും ഐമ്സ്ടീനിയന്‍ ശാസ്ത്രവും രൂപപ്പെട്ടിട്ടുണ്ടായിരുന്ന​ില്ല. എന്നിട്ടും, അവരുടെ സമഗ്ര ശാസ്ത്ര വീക്ഷണത്തെ ഇന്നും ലോകത്തിനു തിരുത്താനായിട്ടില്ല. ഇപ്പോള്‍ ഇരുപതാം നൂറ്റാണ്ടില്‍ / ഇരുപത്തൊന്നിലും ഒളിമ്പസ് അത് ചെയ്യുമ്പോള്‍, സഹായകങ്ങളാകാന്‍, ഒട്ടേറെ സങ്കേതങ്ങള്‍ ഉണ്ട് താനും. പരിസ്ഥിതി / പ്രകൃതിയെ പറ്റിയുള്ള ആഴത്തിലുള്ള പഠനം ആണെന്ന് പറയുമ്പോള്‍, ഏതു വാദികള്‍ക്കാനെങ്കിലും മനസ്സിലാക്കാനും ബുദ്ധിമുട്ടില്ല.

    എം തിയറി (സ്ട്രിംഗ് തിയറി) അടിസ്ഥാന ഊര്‍ജ കണത്തിന്റെ കംബനത്തെപ്പറ്റിയും ഗയ്യാ തിയറിയും സിസ്ടംസ് ലോയും പ്രതിഭാസ പ്രത്യക്ഷപ്പെടലിനെക്കുരിച്​ചും ക്രമ രഹിത ദ്വന്തത്തെ പറ്റിയും പറയുമ്പോള്‍, ക്വാണ്ടം ബയോളജി ഇവയെ സമന്വയിപ്പിക്കുന്നു. പ്രാകൃത പ്രകൃതി ശാസ്ത്രത്തില്‍ നിന്നും ഒട്ടേറെ മുന്നോട്ടു ചെന്ന്, ജീവനെന്തെന്നു വിശദീകരിക്കുന്ന ഒരു സമഞ്ജസ വിജ്ഞാനീയതിലെത്തുമ്പോള്‍, താളവും പ്രതിഭാസവും, ബോധവും, ജീവനും, പ്രകൃതിയും പ്രപഞ്ചവും തമ്മിലുള്ള അതിര്‍ വരമ്പ് എവിടെയാണ് ?

    അവിയല്‍ കേരളീയന്റെ ഒരു മുഖ്യവും സ്ഥിരവും ആയ വിഭവമായത്, അത് ഒരു പൂര്‍ണ സാധ്യമായ ഒന്നായത് കൊണ്ടാണ്. ചെരുംപടിയല്ലാത്ത കഷ്ണങ്ങലോന്നും, കേരളീയന്‍ അവിയലില്‍ ഉപയോഗിക്കാറില്ല - അഥവാ ഒരു ട്രയല്‍ ആണ്ട് എറര്‍ രീതിയിലൂടെ കാലങ്ങള്‍ കൊണ്ട് കേരളീയന്‍ ഉരുത്തിരിയിച്ച്ചെടുത്ത്ത ഒന്നാണത്. കേരളത്തില്‍ ആദ്യമായി വരുന്ന ഒരാള്‍, ഇത് സാധ്യമാണോ എന്നോ ശരിയാണോ എന്നോ അതിന്റെ യുക്തി എന്താണെന്നോ ചോദിച്ചാല്‍, കേരളീയന്‍, പോസിടീവ് ആയ മാത്രമേ മറുപടി പറയൂ..

    അതുകൊണ്ട്, നമുക്ക്, ഒരു സമഗ്ര ശാസ്ത്രമെന്ന രീതിയിലിതിനെ കണ്ടു തുടങ്ങാം എന്നൊരു അഭിപ്രായമാണ് എനിക്ക് മുന്നോട്ടു വയ്ക്കാനുള്ളത്. മിനിമം, നാമൊരുമിച്ചു ഒരു വലിയ പഠനത്തെ ലാക്കാക്കുന്നുവെങ്കില്‍ !!

    ReplyDelete
  5. അടുത്ത വിഷയമാകുന്നത്
    താള സ്വഭാവും താള ബോധവും തമ്മിലുള്ള വ്യത്യാസം എന്താണ്?
    ബോധ മണ്ടലതിന്നടിമയായ സ്വഭാവ രൂപത്തില്‍ ഇവയെങ്ങനെ മോരും മുതിരയുമാകുന്നു?
    യുക്തിയുടെ ഉച്ചസ്ഥായിയില്‍ താളം നഷ്ടപ്പെടുമെന്ന് ?

    താള യുക്തീ സങ്കെതതെപ്പറ്റി ആദ്യമേ പറഞ്ഞുകൊള്ളട്ടെ.
    പ്രപഞ്ചത്തിലെ എല്ലാ സത്തകളും, ചലനാത്മകമാണ്. മറ്റൊരു സ്വാധീനം അവയ്ക്ക് മുകളില്‍ പ്രേരിപ്പിക്കപ്പെടുന്നതുവര​െ, ഓരോ സത്തയുടെയും ചലനാത്മക സ്വാതന്ത്ര്യം പൂര്‍ണമായിരിക്കും. ഈയവസ്ഥയെ താളമെന്നു വിളിക്കാം
    ഒരു ഇതര വസ്തുവിന്റെയോ, സ്വ-സ്വഭാവത്തിന്റെയോ സ്വാധീനത്താല്‍ ഒരു സത്തയുടെ സ്വതന്ത്ര സ്വഭാവത്തില്‍ മാറ്റം വരുന്നുവെങ്കില്‍ അതിനെ താള ഭംഗം എന്ന് വിളിക്കാം. പുതിയൊരു സംജ്ഞ നല്‍കാമെങ്കില്‍ കാരണ പൂര്‍വക വിഭ്രംശം (Reason-ful deviation) എന്ന് വിളിക്കാം. ഇവ വിപരീതാനുപാടത്ത്തില്‍ ആണെന്ന് പറയേണ്ടതില്ലല്ലോ?
    ഓരോ ഘട്ടത്തിലെയും വിഭ്രംശാവസ്തയിലും, ഒരു പുതിയ പ്രതിഭാസ പ്രത്യക്ഷപ്പെടലും, ദ്രവ്യമാന ദോഷവും സംഭവിക്കുന്നു. അത്തരത്തില്‍ ഒരു ഘട്ടത്തില്‍ പ്രത്യക്ഷമാകുന്ന പ്രതിഭാസത്തിന്, സ്വയം പരിചരണ സ്വഭാവവും സ്വയം സംരക്ഷണ സ്വഭാവവും കൈ വരുമ്പോള്‍ അതിനെ ജൈവ വസ്തുവെന്നു നാം വിളിക്കും.
    അപ്പോള്‍ പ്രത്യക്ഷമാകുന്ന പ്രതിഭാസത്തെ ജീവനെന്നും, അതിനുണ്ടാകുന്ന ജ്ഞാന സ്വഭാവത്തെ ബോധമെന്നും വിളിക്കാം. ഏക കോശ ജീവിമുതല്‍ വികാസം പ്രാപിച്ചു വന്ന ജന്തുക്കളില്‍ വരെ ഈ ബോധം ഉണ്ടാകും. മൂര്‍ത്ത രൂപങ്ങളില്ലാതെ സങ്കല്പിക്കാവുന്ന ശേഷി എന്ന പ്രതിഭാസ അവസ്ഥ കൈ വരുമ്പോള്‍ ആ ജ്ഞാന അവസ്ഥയെ നാം വിശേഷ ബോധം അഥവാ യുക്തി എന്ന് വിളിക്കും.
    വീണ്ടും പ്രപഞ്ചം വരെയുള്ള ഓരോ വ്യവസ്ഥാ തലങ്ങളിലും ഈ പ്രതിഭാസ പ്രത്യക്ഷപ്പെടല്‍ വമുക്ക് കാണാന്‍ സാധിക്കും.
    തര്‍ക്കം, വഴി തിരിയല്‍, വിശേഷ ബോധം എന്നെ അര്‍ഥങ്ങള്‍ വരുന്ന യുക്തി എന്ന വാക്ക് കൊണ്ടാണ്, പാശ്ചാത്യ / പൌരസ്ത്യ തത്വ ശാസ്ത്രങ്ങളും, അവയെ പിന്‍പറ്റിയ കണികാ ശാസ്ത്രവും ഈ പ്രതിഭാസ പ്രത്യക്ഷപ്പെടലിനെ വിവക്ഷിക്കാര്.
    അപ്പോള്‍ , ഈ പറഞ്ഞ യുക്തിയും, വ്യവസ്ഥാ സത്തയുടെ താളവും വിപരീത അനുപാദത്തില്‍ ആയിരിക്കുമല്ലോ?

    സ്വയമോ, ഇതരരേയോ തിരിച്ചറിയാനുള്ള ജ്ഞാന ശേഷിയെ ആണ് ബോധമെന്നു നാം വിവക്ഷിച്ചത്‌. സ്വന്തം ശരീരന്തിന്റെ സ്ഥിതികത്വതെപറ്റിയും അതിന്റെ താലാത്മകതയെപ്പട്ടിയും ഇതര സങ്കേതങ്ങളുടെ സഹായമില്ലാതെ തിരിച്ചറിയുവാനുള്ള ഒരു ബോധം കൈവന്നു നില്‍ക്കുന്ന വ്യവസ്ഥാ സത്തയ്ക്കുള്ള ജ്ഞാന തലത്തെയാണ്, താള ബോധമെന്ന് പറയുക. അപ്പോള്‍ താളത്തിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന ഒരു ജീവല്‍ വ്യവസ്ഥയ്ക്ക് , താള ബോധം താരതമ്യേന കുറവായിരിക്കുമല്ലോ ? യുക്തിയുടെ പാരമ്യത്തിലും അങ്ങിനെ തന്നെ. താളവും യുക്തിയും സമ്മേളിക്കുന്നവര്‍ക്കാന് താള ബോധമുന്ടാകുക. താള ബോധമെന്നത് ഒരു സൂചകമാണ്. അതില്‍ ത്തന്നെ നൂറിലധികം മാനങ്ങള്‍ നിരീക്ഷിക്കാന്‍ ലേഖകന് കഴിഞ്ഞിട്ടുണ്ട്. (ഇരുപത്തി അഞ്ചിലേറെ വര്‍ഷങ്ങള്‍ ആയി, ലേഖകന്‍ ഈ മേഖലയില്‍ പരീക്ഷണങ്ങള്‍ / നിരീക്ഷണങ്ങള്‍ നടത്തിവരുന്നു.)

    വസ്തു ബോധവും വസ്തുതാ ബോധവും താള ബോധവുമായി അഭേദ്യമായി ബന്ധമുണ്ട്. (അന്ധമായി, വാച്യാര്‍ത്ഥത്തില്‍ മാത്രമുള്ള അളവ് കോലുകളല്ല ഇതിനുപയോഗിക്കേണ്ടത്) താളാത്മകതയും യുക്ത്യാത്മകതയും കൂടുന്തോറും താള /വസ്തു /വസ്തുതാ ബോധങ്ങള്‍ പാടെ കുറയും. മനുഷ്യന്റെ താള യുക്തീ രാജിയില്‍, നമുക്കും ചുട്ടു നിന്നും നില്‍ക്കുന്ന വ്യത്യസ്തരെ (യാതൊരിക്കലും, അത് ഒരു പ്രത്യേക പ്രോടോ ടൈപ് ആകരുത്) നിരീക്ഷിച്ചാല്‍ ഇവരുടെ പരിസര /ആത്മ /വിഷയ /സാമാന്യ ജ്നാനങ്ങള്‍ /ബോധങ്ങളെ പറ്റി ബോധ്യപ്പെടും.

    ReplyDelete
  6. സംഗീതാത്മകമായി ഐന്‍സ്റീന്‍ ചിന്തിക്കുന്നു ഇവിടെ.
    സര്‍ഗാത്മകത നിറഞ്ഞ ഖലീല്‍ ജിബ്രാന്‍ നല്ല യുക്തി നിറഞ്ഞ ചിന്തകനായിരുന്നു.

    കൃത്യമായ ഉദാഹരണങ്ങള്‍!!
    ഇവരിരുവരും സര്‍ഗശേഷിയുള്ളവര്‍ ആയിരുന്നു. എന്ന് മാത്രമല്ല , അവര്‍ താള ബോധത്തിന്റെയും അതിന്റെ പ്രയോഗ ക്ഷമതയുടെയും പാരമ്യത്തില്‍ ആയിരുന്നു താനും. താള യുക്തീ അനുപാതമാണ് നമ്മുടെ വിഷയം. അതില്‍ ഓരോരുത്തര്‍ക്കുമുള്ള ജന്മത്തമായുള്ള താള യുക്തികളുടെ പ്രയോഗ ക്ഷമതയെ കൂടി കണക്കിലെടുക്കുമ്പോഴാണ്, അവരില്‍ ലീനമായ മാര്‍ഗ ശേഷി അവരെ എവിടെയെത്തിക്കും എന്ന് ബോധ്യമാകുക. എന്റെ പോസ്റ്റിലെ ഒരു വാചകം ഇക്കാര്യം പരോക്ഷമായി സൂചിപ്പിക്കുന്നതാണ്. താളബോധം തികച്ചുമുള്ളവര്‍ക്ക് അവരുടെ താള യുക്തികളുടെ പ്രയോഗ ക്ഷമതയുടെ പാരമ്യത്തില്‍ പരിശീലനം കൂടാതെ തന്നെ എത്താന്‍ സാധിക്കും

    ///എന്നാല്‍ ഓരോരുത്തരിലും ജനിതകമായി അനുവദനീയമായ താള യുക്തികളുടെ പ്രയോഗ ക്ഷമതയില്‍ പരിശീലനത്തിലൂടെ പരമാവധിയില്‍ എത്തിക്കാന്‍ കഴിയും.///

    യുക്തി പൂര്വകമായി ചിന്തിച്ചിരുന്ന ഇവരിരുവരും യുക്തി മൌലിക ചിന്തകരായിരുന്നു എന്ന് ഇതുവരെ തോന്നിയിട്ടില്ല. സംഗീതം, കവിത, സൌന്ദര്യം, പ്രകൃതി, പ്രതിഭാസങ്ങള്‍, സമഗ്രത, വൈകാരികതകള്‍, സാമൂഹ്യ പ്രതിബദ്ധത, സര്വതിനോടുമുള്ള പ്രണയം, ആര്‍ദ്രത..എല്ലാം കൈവശമുണ്ടായിരുന്നവര്‍.. എല്ലാം അറിഞ്ഞു കൈകാര്യം ചെയ്തവര്‍.. അവര്‍ വരണ്ട വ്യക്തിത്വങ്ങള്‍ ഉള്ളവര്‍ ആയിരുന്നുവോ? അവരെ യുക്തിവാദികളുടെയോ ഭക്തി വാദികളുടെയോ വര്‍ഗത്തില്‍ പെടുത്താനാവില്ല. അവര്‍ യാധാസ്ഥിതികരുമല്ല. അവര്‍ ദാര്‍ശനിക സ്വഭാവം ഉള്ളവരായിരുന്നു. അവര്‍ കാലത്തെയും, ജീവിതത്തെയും പറഞ്ഞവര്‍.. അവര്‍ കൃത്യത്തില്‍ മദ്ധ്യമാന്മാര്‍ തന്നെ..

    ഇനി ഒടുവിലെ വിഷയം
    //നിങ്ങള്‍ ജീവിതത്തെ മുന്നോട്ടു ഓടിക്കുന്നത്, ബുദ്ധി കൊണ്ടോ ബോധം കൊണ്ടോ? //
    common sense , gumption , self confidence ...
    അപ്പോള്‍ ബോധം മാത്രമുണ്ടായാല്‍ വണ്ടി സുരക്ഷിതമായി ഓടുമോ?

    ജീവിതത്തെ മുന്നോട്ടു ഓടിക്കാന്‍ ബുദ്ധിയല്ല ബോധാമാനെന്നൊരു സൂചന നല്‍കുക തന്നെ ലക്‌ഷ്യം . താള ബോധാത്മകത വേണമെന്നതാണ്, നമ്മില്‍ പലര്‍ക്കും, അധികാരികള്‍ക്കും അറിയാത്തത്. അതാണ്‌ ചര്‍ച്ചാ വിഷയവും. നാം നഴ്സറി കുട്ടികള്‍ അല്ലല്ലോ, അറിയാവുന്നതിനെപറ്റി, വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യാന്‍?

    നന്ദി കൂട്ട് കാരാ, ഒളിമ്പസ് അതിന്റെ സമഗ്ര ദര്‍ശനത്തിനു ചേര്‍ന്ന് യാത്ര ചെയ്യാനുള്ളവരെ അന്വേഷിച്ചൊരു യാത്രയിലാണ്. ചര്ച്ചയ്ക്കോ പഠനത്തിനോ ഉള്ളവരെ കിട്ടുന്നത് വലിയ കാര്യം തന്നെ. യുക്തി വാദികലെയല്ല ഞങ്ങള്‍ ലാക്കാക്കുന്നത്‌ , യുക്തി ജീവികളെയാണ്. താള ബോദ്ധ്യമുള്ളവരെ. സത്യാന്വേഷികളെ. വാദം സുഖമെന്ന് കരുതുകയും വാദിച്ചിരിക്കുകയും ചെയ്തിട്ട് എന്ത് കാര്യം? ഇങ്ങനെയൊരു വഴിയുണ്ടെന്നു പോലും പല യുക്തി ജീവികള്‍ക്കും അറിയില്ല.

    മറുപടിക്ക് മുമ്പായി, ശ്രീ പദ്മ ചന്ദ്രന്‍ കൂടാളിക്കുള്ള എന്റെ പ്രതികരണം കൂടി വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

    ഈ ചര്‍ച്ചയില്‍ ആരോഗ്യകരമായി പങ്കെടുക്കനോരുങ്ങിയ നിങ്ങളിരുവരും, സത്യത്തിന്റെ, ജ്ഞാനത്തിന്റെ, വഴിയില്‍ സഹയാത്രികരായി ഉണ്ടാകും എന്ന വിശ്വാസത്തില്‍ നന്ദി പൂര്‍വ്വം..

    ReplyDelete
  7. http://www.facebook.com/ph​oto.php?fbid=1764027790743​37

    ReplyDelete